എൻറെ PhD പഠന കാലം, പുസാൻ യൂണിവേഴ്സിറ്റിയിലെ മലയാളികളുടെ വസന്തകാലത്ത് ആയിരുന്നു എന്ന് പറയാം. ശരിക്കും അങ്ങനെ അല്ല, ഞങ്ങൾ ആണ് വസന്തം സൃഷ്ടിച്ചത്. അങ്ങനെയും അല്ല, വസന്തം സൃഷ്ടിച്ചവരുടെ ഇടയിൽ ഞാനും ഉണ്ടായിരുന്നുഞങ്ങൾക്ക് എല്ലാവർക്കും ഏത് കാര്യത്തിനും പൊതുവായ ഒരു തീരുമാനമേ ഉണ്ടാവുകയുള്ളു. അതിപ്പോ ബിയർ കുടിക്കേണ്ടത് സോജു ഒഴിച്ചാണോ അല്ലാതെയാണോ എന്നുപോലും. ഞങ്ങളുടെ തീരുമാനം നറുക്കിട്ടെടുക്കുകയോ, മർദ്ധിത വർഗം ചൂഷക വർഗത്തെ അടിച്ചേല്പിക്കുകയോ അല്ല. നാലുംകൂടിയ കവലയിൽ ചെന്നാൽ ഏത് വഴി പോകണം എന്നതിന് പോലും ഒരേ മാനസോടെ തീരുമാനിക്കപെടും.
2011 ഞാൻ പുസാൻ യൂണിവേഴ്സിറ്റിയിൽ എത്തുമ്പോൾ, എനിക്ക് താമസസ്ഥലം ഒരുക്കപ്പെട്ടത് ഇന്ത്യൻ കോളനി എന്ന് അറിയപ്പെടുന്ന ഒറ്റമുറി കെട്ടിടമായിരുന്നു. ഏകദേശം രണ്ട് സെമസ്റ്ററിനു ശേഷം, പുസാൻറെ സർഗ്ഗവസന്തത്തിന് തിരിതെളിച്ച, തരുൺ-റോഷിത്-ജോൺസൻ എന്നിവരോടൊപ്പം ഞാനും ചേർക്കപ്പെടുകയായിരുന്നു. സമയത്തു് വിവാഹിതരായ അമൽ-എലിസബത്ത് ഉം മിഥുൻ-സുനീഷ് ഉം, ഒരു കൂട്ടാളിയോടൊപ്പം ഏകനായി ജീവിക്കുന്ന രഞ്ജിത്തും, പിന്നെ എല്ലാ അവധിക്കും കുപ്പിയുമായി വരുന്ന ജയിംസ് ചേട്ടനും അടങ്ങുന്നതാരുന്നു, പുസാൻ മലയാളി അസോസിയേഷൻ. അതിൻറെ നെടും തൂണായി നിൽക്കുന്ന ഞങ്ങളുടെ വീടും. വിശ്വാസത്തെ മുറുകെ പിടിച്ചുകൊണ്ട് ഞങ്ങൾ നാലുപേരും പ്രൊട്ടസ്റ്റന്റ് ചർച്ചിൽ ഞായറാഴ്ചകളിലെ സ്ഥിരം സന്ദർശകരായി. റോഷിത്തിൻറെ എണ്ണം പറഞ്ഞ ദൈവിക സംശയങ്ങൾക്ക് മറുപടി പറഞ്ഞും പ്രൊഫസർ ക്വോൺ കൊണ്ടുവരുന്ന സ്നാക്ക്സ് കഴിച്ചും സമയം പോയത് അറിഞ്ഞിരുന്നില്ല. രഞ്ജിത്ത് ഇടക്ക് ഞങ്ങളുടെ കൂടെ കൂടുമായിരുന്നു എങ്കിലും. ടൂർ പ്രോഗ്രാമുകൾക്ക് മിഥുനും സുനീഷും വന്നതായി ഓർക്കുന്നു. ആന്ധ്രായിൽ നിന്നും വന്ന ശ്രീനു, പവൻ, ദൈന, ചന്ദു എന്നിവരെ പരിചയപ്പെട്ടതും, ഇപ്പോളും ബന്ധം ഊഷ്മളമായി കൊടുനടക്കാൻ പറ്റുന്നതും പള്ളിയിൽ നിന്നും തുടങ്ങിയ സൗഹൃദം ആണെന്ന് ഞാൻ വിശ്വസിക്കുന്നു
പുസാൻറെ വസന്തകാലം എന്ന് ഞാൻ പറയാൻ കാരണം ഇവയിൽ ചിലതാണ്..............
ഓണമായാലും ക്രിസ്മസ്സ് ആയാലും, അതിൻറെ ഒരുക്കങ്ങൾ നേരത്തേ തുടങ്ങും. എത്രകൂട്ടം കറികൾ അവ ഉണ്ടാക്കുന്നത് ആരൊക്കെ കൃത്യ സമയത്തു് അത് എവിടെ എത്തിക്കണം. എന്ന് വേണ്ട ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും കൃത്യമായ നിർദ്ദേശം കൊടുക്കാൻ തരുൺ തയാറായിരിക്കും. ഏത് പാതിരാത്രിയിലും എവിടെ പോയാണെങ്കിലും അത് പ്രാവർത്തികമാക്കാൻ റോഷിത് സന്നദ്ധനും ആയിരിക്കും. ഹാർഡ് വെയർ ആൻഡ് സോഫ്റ്റ് വെയർ സപ്പോർട്ടിന് അമലും, പ്രവർത്തനങ്ങളിലെ സൗന്ദര്യ വൽക്കരണത്തിന് എലിസബത്തും, പഴമയുടെ പൊടികൈകള്‍ മുറുകെ പിടിച്ച് രഞ്ജിത്തും, ഓരോ പ്രേശ്നങ്ങളുടെയും ആധികാരികത ഊന്നിപറഞ്ഞുകൊണ്ട് KT മിറാഷും. പഴമയുടെ അർത്ഥതലങ്ങൾ അന്വഷിച്ചു സുനീഷും, ആഘോഷങ്ങൾക് മാറ്റ് കൂട്ടിയും മൂന്നാം കണ്ണില്‍ പകര്‍ത്തിയും ജയിംസ് ചേട്ടനും. എല്ലാത്തിനും ദൃക്സാക്ഷിയായി ഈ ഞാനും പുസാൻ ജീവിതം ആനന്ദത്തിൻറെ എല്ലാ സീമകളും ലംഗിച്ചു മുന്നേറി.
വേർപാടിൻറെ അവസാന വിനാഴികവരെ സ്നേഹം അതിൻറെ ആഴം തിരിച്ചറിയുന്നില്ല എന്ന് ഓർമപ്പെടുത്തികൊണ്ട് KT മിറാഷിന്റെ വിടവാങ്ങൽ. എൻറെ ജീവിതത്തിൻറെ നിർണ്ണായക നിമിഷങ്ങളിൽ ദൈവം അയക്കപ്പെട്ടവനെപ്പോലെ കടന്നു വരാറുള്ള Dr. സുരേന്ദ്രൻറെ റീഎൻട്രി. അങ്ങനെ തല്ലും തലോടലും ആയി കർത്താവ് എന്നെ മുന്നോട്ട് നയിക്കുന്ന കാലം. NCL പൂനെയിൽ നിന്നും ഒരു കോൺഫറൻസ്നു കൊറിയയിൽ എത്തിയ എൻറെ രണ്ട് കൂട്ടുകാരെ, വന്ന ഉടനെ കൊറിയൻ ഫൂഡിന്റെ മാസ്മരിക ലോകത്തു എത്തിക്കുകയും. ഞാൻ പോലും പ്രേതീക്ഷിച്ചതിന് അധികമായി കോൺഫറൻസ് തീർത്തു ഓടിയെത്തിയ അവരെ ജീവിതകാലം മുഴുവൻ ഓർത്തിരിക്കുന്ന കുറെ നല്ല നിമിഷങ്ങള്‍ നല്‍കി പറഞ്ഞയച്ച കമ്പിവളപ്പിൽ ഫാമിലിക്ക്, അവിടെ വരുന്ന ആരും അന്ന്യരല്ലായിരുന്നു.

    എടുത്തു പറയേണ്ട നല്ല കുറെ വര്‍ഷങ്ങള്‍ സമ്മാനിച്ച്‌ കടന്നുപോയ ആ കാലത്തിന്‍റെ ഒമ്മപ്പെടുത്തല്‍ ആണ് ഇനിയുള്ള കുറെ അദ്ധ്യായങ്ങള്‍. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌