2017 ഒക്ടോബർ 5-ആം തിയതി ബുസാനിൽ എത്തിയ ഞാൻ തിരിച്ചു പോന്നത്, 7-ആം തിയതി ശനിയാഴ്ചയാണ്, ധെജോൺ ലേക്ക് ബസ് എപ്പോൾ ആണെന്ന് അറിയാതെ, മൂന്ന് മണിക്ക് നോപ്പോയിൽ എത്തിയ ഞാൻ അഞ്ചു മണിയുടെ വണ്ടിയും കാത്തു നോപ്പോ സ്റ്റേഷൻ നടന്നു തീർക്കുന്ന ഞാൻ ആ കാഴ്ച കണ്ടു. 
ഒരാൾ നിലത്തു ഇരിക്കുന്നു. കൊറിയൻ അറിയില്ലങ്കിലും അറിയാവുന്ന കൊറിയൻ കടമെടുത്ത ഞാൻ അയാളെ സഹായിക്കാൻ തീരുമാനിച്ചു. 
കൈ പിടിച്ചു ഞാൻ അയാളെ എഴുന്നേൽപ്പിച്ചു. വെച്ച് വെച്ച് അയാൾ മുന്നോട്ട് നടന്നു. ഒരു ബഞ്ചിൽ അയാളെ ഇരുത്തി. 
"""ടാക്സി ടാക്സി"""" എന്ന് അയാൾ പറയുന്നത് കേട്ടിട്ട് ഒരു ഇമോ പറഞ്ഞു.
""ടാക്സി വേണമെങ്കിൽ പുറത്തു പോകണം.""
എന്നെ ഒന്ന് പിടിച്ചു എണീപ്പിക്കു, ടാക്സി വിളിയെടാ എന്നും പറഞ്ഞു അയാൾ കയ്യും നീട്ടി ഇരുപ്പാണ്.
ഞാൻ വീണ്ടും പിടിച്ചു എണീപ്പിച്ചു. രണ്ടു സ്റ്റെപ് വെച്ചതും നിലത്തു വീണു. ആള് അല്പം പൂസാണ് അതാണ് സത്യം.
ചെറിയ ഒരു ബാഗ് എൻറെ കഴുത്തിൽ ഇട്ടു അയാൾ വീണ്ടും നടത്തം തുടങ്ങി. അയാളെ താങ്ങി ഞാനും.
"""""""""""""ടമാർ പടാർ""""" ----------- അയാൾ താഴെ വീണു.
ആൾകാർ ചുറ്റും കൂടി.....
കൂട്ടുകാരൻ ആണോന്നു ഉള്ള ചോദ്യത്തിന് അല്ല എന്ന് ഞാൻ മറുപടി പറഞ്ഞു.
അപ്പോൾ ചിലർ ആരെയോ വിളിക്കുന്നത് കണ്ടു. 5 മിനുറ്സ് റെസ്ക്കു ടീം എത്തി. അപ്പോളേക്കും ആ ഹാൻഡ് ബാഗ് അവിടെ വെച്ച്. ഞാൻ മാറി നിന്നു. അവർ അയാളുടെ എല്ലാ വിവരങ്ങളും ചോദിച്ചു മനസിലാക്കി, അയാളെ പിടിച്ചു കൊണ്ട് പുറത്തേക്കു പോയി. ഞാൻ എന്റെ ബസ് കാത്തു അവിടെ നിന്നു.
""""""കൊറിയയിൽ ഇങ്ങനെ ആണ് കള്ളു കുടിച്ചു വീണാലും ആവശ്യമെങ്കിൽ നമ്മളെ സഹായിക്കാൻ ഉത്തരവാദപ്പെട്ടവർ, ഓടിയെത്തും.....................!"""""" 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌