നഷ്ടപ്രണയം 

നല്‍കുന്ന കരുതലുകള്‍ എവിടെനിന്ന്...........?
എന്ന അവന്‍റെ ചോദ്യത്തിന് 
തന്‍റെ ഹൃദയത്തില്‍ നിന്ന് 
എന്നവള്‍ ഉത്തരം നല്‍കി 
ലഭിക്കുന്ന കരുതലുകളുടെ ഉറവിടമായ 
ഹൃദയം സ്വന്തമാക്കാന്‍ അവന്‍ ആഗ്രഹിച്ചു 
ചോദ്യ രൂപത്തിലെ ആഗ്രഹത്തിന് 
ഉത്തരം പറയാനാവാതെ 
മൌനത്തില്‍ ആയ അവളുടെ കവിളുകളെ 
നനച്ച കണ്ണുനീര്‍ തുള്ളികളെ 
പ്രഭാതത്തിലെ സൂര്യ കിരണങ്ങള്‍ക്ക് പോലും 
മായ്ക്കാന്‍ കഴിഞ്ഞില്ല 
എറെ നേരത്തെ മൌനത്തിനു ശേഷം അവള്‍ പറഞ്ഞു 
"ഹൃദയം വീട്ടില്‍ വെച്ചിരിക്കുന്നു വെന്നും 
എടുക്കാന്‍ മറന്നെന്നും"

പണ്ട് മുതലയോട് 
കുരങ്ങന്‍ പറഞ്ഞ അതെ കഥ 
ആ കഥയുടെ സത്യത്തെ അവന്‍ സമ്മതിച്ചിരുന്നില്ല 
നഷ്ട ബോധത്തിന്റെ നിഴലില്‍ നിന്നും 
അവന്‍റെ  വാക്കുകള്‍ പുറത്ത് വന്നു 
"നിനക്ക് എങ്ങനെ തോന്നി ഈ കള്ളകഥ പറയാന്‍
ഇപ്പോളും ലോകം തിരിച്ചറിയാത്തതായിഒന്നുണ്ട് 
പണ്ട് കുരങ്ങന്‍ മുതലക്ക് ഹൃദയം കൊടുത്തിരുന്നു എങ്കില്‍ 
ലോകം കുരങ്ങന് മുന്നില്‍ ലജ്ജിച്ചു തല തഴ്ത്തിയേനെ 
പുറം വായനയില്‍ പുതിയ ഒരു സൌഹൃതം രൂപകൊണ്ടേനെ.....!"

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌