പോസ്റ്റുകള്‍

നഷ്ടപ്രണയം  നല്‍കുന്ന കരുതലുകള്‍ എവിടെനിന്ന്...........? എന്ന അവന്‍റെ ചോദ്യത്തിന്  തന്‍റെ ഹൃദയത്തില്‍ നിന്ന്  എന്നവള്‍ ഉത്തരം നല്‍കി  ലഭിക്കുന്ന കരുതലുകളുടെ ഉറവിടമായ  ഹൃദയം സ്വന്തമാക്കാന്‍ അവന്‍ ആഗ്രഹിച്ചു  ചോദ്യ രൂപത്തിലെ ആഗ്രഹത്തിന്  ഉത്തരം പറയാനാവാതെ  മൌനത്തില്‍ ആയ അവളുടെ കവിളുകളെ  നനച്ച കണ്ണുനീര്‍ തുള്ളികളെ  പ്രഭാതത്തിലെ സൂര്യ കിരണങ്ങള്‍ക്ക് പോലും  മായ്ക്കാന്‍ കഴിഞ്ഞില്ല  എറെ നേരത്തെ മൌനത്തിനു ശേഷം അവള്‍ പറഞ്ഞു  " ഹൃദയം വീട്ടില്‍ വെച്ചിരിക്കുന്നു വെന്നും  എടുക്കാന്‍ മറന്നെന്നും" പണ്ട് മുതലയോട്  കുരങ്ങന്‍ പറഞ്ഞ അതെ കഥ  ആ കഥയുടെ സത്യത്തെ അവന്‍ സമ്മതിച്ചിരുന്നില്ല  നഷ്ട ബോധത്തിന്റെ നിഴലില്‍ നിന്നും  അവന്‍റെ  വാക്കുകള്‍ പുറത്ത് വന്നു  " നിനക്ക് എങ്ങനെ തോന്നി ഈ കള്ളകഥ പറയാന്‍ ഇപ്പോളും ലോകം തിരിച്ചറിയാത്തതായിഒന്നുണ്ട്  പണ്ട് കുരങ്ങന്‍ മുതലക്ക് ഹൃദയം കൊടുത്തിരുന്നു എങ്കില്‍  ലോകം കുരങ്ങന് മുന്നില്‍ ലജ്ജിച്ചു തല തഴ്ത്തിയേനെ  പുറം വായനയില്‍ പുതിയ ഒരു സൌഹൃതം രൂപകൊണ്ടേനെ.....! "
എൻറെ PhD പഠന കാലം , പുസാൻ യൂണിവേഴ്സിറ്റിയിലെ മലയാളികളുടെ വസന്തകാലത്ത് ‌ ആയിരുന്നു എന്ന് പറയാം . ശരിക്കും അങ്ങനെ അല്ല , ഞങ്ങൾ ആണ് വസന്തം സൃഷ്ടിച്ചത് . അങ്ങനെയും അല്ല , വസന്തം സൃഷ്ടിച്ചവരുടെ ഇടയിൽ ഞാനും ഉണ്ടായിരുന്നു .  ഞങ്ങൾക്ക് എല്ലാവർക്കും ഏത് കാര്യത്തിനും പൊതുവായ ഒരു തീരുമാനമേ ഉണ്ടാവുകയുള്ളു . അതിപ്പോ ബിയർ കുടിക്കേണ്ടത് സോജു ഒഴിച്ചാണോ അല്ലാതെയാണോ എന്നുപോലും . ഞങ്ങളുടെ തീരുമാനം നറുക്കിട്ടെടുക്കുകയോ , മർദ്ധിത വർഗം ചൂഷക വർഗത്തെ അടിച്ചേല്പിക്കുകയോ അല്ല . നാലുംകൂടിയ കവലയിൽ ചെന്നാൽ ഏത് വഴി പോകണം എന്നതിന് പോലും ഒരേ മാനസോടെ തീരുമാനിക്കപെടും. 2011 ഞാൻ പുസാൻ യൂണിവേഴ്സിറ്റിയിൽ എത്തുമ്പോൾ , എനിക്ക് താമസസ്ഥലം ഒരുക്കപ്പെട്ടത് ഇന്ത്യൻ കോളനി എന്ന് അറിയപ്പെടുന്ന ഒറ്റമുറി കെട്ടിടമായിരുന്നു . ഏകദേശം രണ്ട് സെമസ്റ്ററിനു ശേഷം , പുസാൻറെ സർഗ്ഗവസന്തത്തിന് തിരിതെളിച്ച , തരുൺ - റോഷിത് - ജോൺസൻ എന്നിവരോടൊപ്പം ഞാനും ചേർക്കപ്പെടുകയായിരുന്നു . ആ സമയത്തു് വിവാഹിതരായ അമൽ - എലിസബത്ത് ഉം മിഥുൻ - സുനീഷ് ഉം , ഒരു കൂട്ടാളിയോടൊപ്പം ഏകനായി ജീവിക്കുന
അറിവ്  മനുഷ്യന്‍ ഭാഷ  ചോദ്യകര്താവ്  ഉത്തരം പറയുന്നയാള്‍ ചോദ്യത്തിന് ഉത്തരം നല്കാന്‍ കഴിഞ്ഞില്ലെങ്കില്‍ , കാരണം , ഉത്തരം പറയേണ്ട അവന് / അവള്‍ക് ചോദ്യം മനസിലായില്ല രണ്ടു പ്രശ്നങ്ങള്‍ 1) ഉത്തരം പറയേണ്ട അവന്റെ / അവളുടെ ഭാഷയിലല്ല ചോദ്യം 2) ആ ചോദ്യത്തിന് ഉത്തരം പറയാനുള്ള അറിവ് അവന്‍ / അവള്‍ ക്ക് ഇല്ല ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം 1) ചോദ്യകര്‍ത്താവിന്റെ ഭാഷ മാറ്റുക 2) ഉത്തരം നല്‍കേണ്ട അവന്‍ / അവള്‍ ഉടെ അറിവ് വര്‍ധിപ്പിക്കുക പുതിയ ഭാഷ പഠിക്കുകയാണ് അറിവ് വര്ടിപ്പിക്കുന്നതിനെക്കാള്‍ ഏളുപ്പം അപ്പോള്‍ പുതിയ ഭാഷ പടിക്കുന്നതുവരെ അവന്‍ മിണ്ടാതിരിക്കട്ടെ അറിവ് കേടിന്റെ മൂടുപടം പൊട്ടാന്‍ ഏത്ര നാള്‍ കാത്തിരിക്കണം ................................................................!
2017 ഒക്ടോബർ 5-ആം തിയതി ബുസാനിൽ എത്തിയ ഞാൻ തിരിച്ചു പോന്നത്, 7-ആം തിയതി ശനിയാഴ്ചയാണ്, ധെജോൺ ലേക്ക് ബസ് എപ്പോൾ ആണെന്ന് അറിയാതെ, മൂന്ന് മണിക്ക് നോപ്പോയിൽ എത്തിയ ഞാൻ അഞ്ചു മണിയുടെ വണ്ടിയും കാത്തു നോപ്പോ സ്റ്റേഷൻ നടന്നു തീർക്കുന്ന ഞാൻ ആ കാഴ്ച കണ്ടു.  ഒരാൾ നിലത്തു ഇരിക്കുന്നു. കൊറിയൻ അറിയില്ലങ്കിലും അറിയാവുന്ന കൊറിയൻ കടമെടുത്ത ഞാൻ അയാളെ സഹായിക്കാൻ തീരുമാനിച്ചു.  കൈ പിടിച്ചു ഞാൻ അയാളെ എഴുന്നേൽപ്പിച്ചു. വെച്ച് വെച്ച് അയാൾ മുന്നോട്ട് നടന്നു. ഒരു ബഞ്ചിൽ അയാളെ ഇരുത്തി.  """ടാക്സി ടാക്സ ി"""" എന്ന് അയാൾ പറയുന്നത് കേട്ടിട്ട് ഒരു ഇമോ പറഞ്ഞു. ""ടാക്സി വേണമെങ്കിൽ പുറത്തു പോകണം."" എന്നെ ഒന്ന് പിടിച്ചു എണീപ്പിക്കു, ടാക്സി വിളിയെടാ എന്നും പറഞ്ഞു അയാൾ കയ്യും നീട്ടി ഇരുപ്പാണ്. ഞാൻ വീണ്ടും പിടിച്ചു എണീപ്പിച്ചു. രണ്ടു സ്റ്റെപ് വെച്ചതും നിലത്തു വീണു. ആള് അല്പം പൂസാണ് അതാണ് സത്യം. ചെറിയ ഒരു ബാഗ് എൻറെ കഴുത്തിൽ ഇട്ടു അയാൾ വീണ്ടും നടത്തം തുടങ്ങി. അയാളെ താങ്ങി ഞാനും. """""""""""""ടമാർ പടാർ"